തിരുവനന്തപുരം: പരസ്യമായി അസഭ്യം പറഞ്ഞെന്ന കേസിൽ യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി അജീഷ് നാഥിനെതിരെ കേസെടുത്ത് പൊലീസ്.
മല്ലമ്പ്രകോണത്ത് വച്ച് വാഹനത്തിന് സൈഡ് കൊടുക്കാത്തത് ചോദ്യം ചെയ്ത യുവതിയെയും സഹോദരനെയും ചീത്ത വിളിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു എന്നാണ് കേസ്.
കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ വലിയമല പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. വിതുര സ്വദേശിയും സൈനിക ഉദ്യോഗസ്ഥനുമായ യുവാവാണ് അജീഷ് നാഥിനെതിരെ പരാതി നൽകിയത്.
കേസെടുത്തതിന് പിന്നാലെ അജീഷ് നാഥ് ഒളിവിൽ പോയിരിക്കുകയാണെന്നും ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമായി തുടരുകയാണെന്നും പൊലീസ് അറിയിച്ചു. യൂത്ത് കോൺഗ്രസ് ഔട്ട്റീച്ച് സെല്ലിന്റെ സംസ്ഥാന കോർഡിനേറ്റർ കൂടിയാണ് അജീഷ് നാഥ്.
