വാഗമൺ: ചോറ്റുപാറ വെള്ളച്ചാട്ടത്തിൽ കാൽവഴുതി വീണ് കുറിച്ചി സ്വദേശിയായ യുവാവ് മരിച്ചു. കുറിച്ചി പുത്തൻപറമ്പിൽ പ്രത്യുഷ് പി. ആർ. (24) ആണ് മരിച്ചത്.

ഞായറാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. പ്രത്യുഷും സുഹൃത്തുക്കളുമടങ്ങുന്ന അഞ്ചംഗ സംഘം വിനോദയാത്രയ്ക്കായാണ് വാഗമണ്ണിലെത്തിയത്. രാവിലെ പല്ലുതേക്കുന്നതിനായി വെള്ളച്ചാട്ടത്തിലിറങ്ങിയ പ്രത്യുഷ് കാൽവഴുതി വെള്ളത്തിൽ വീഴുകയായിരുന്നു.

സുഹൃത്തുക്കൾ ഉടൻ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും പ്രത്യുഷിന്റെ ജീവൻ രക്ഷിക്കാനായില്ല. പ്രകാശും ബിന്ദുവുമാണ് മാതാപിതാക്കൾ.

Leave a Reply

Your email address will not be published. Required fields are marked *