തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ ചാര്‍ജറിന്റെ അഡാപ്റ്ററില്‍ എംഡിഎംഎ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. പൊരുന്തമണ്‍ സ്വദേശി അബിന്‍ പി. ആര്‍ (21) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും മൂന്ന് ​ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

ഓപ്പറേഷന്‍ തുഫാന്റെ ഭാഗമായി ഡാന്‍സാഫ് സംഘവും കിളിമാനൂര്‍ പൊലിസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്. പൊരുന്തമണ്‍ ഭാഗത്ത് പട്രോളിങ് നടത്തുന്നതിനിടെ സംശയാസ്പദമായി കണ്ട ബൈക്ക് പൊലീസ് തടഞ്ഞു.

തുടർന്ന് പരിശോധിച്ചപ്പോഴാണ് പാന്റ്‌സിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണ്‍ ചാര്‍ജറിന്റെ അഡാപ്റ്ററില്‍ എംഡിഎംഎ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. ബംഗളൂരുവില്‍നിന്ന് വില്‍പ്പനയ്ക്കായി എംഡിഎംഎ എത്തിച്ചതാണെന്ന് ചോദ്യം ചെയ്യലില്‍ പ്രതി പൊലീസിനോട് സമ്മതിച്ചു.

Leave a Reply

Your email address will not be published. Required fields are marked *