‘ആട് 3’ ഷൂട്ടിങ്ങിനിടെ പരിക്കേറ്റ നടൻ വിനായകൻ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ. തിരിച്ചെന്തൂരിൽ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ പരിക്കേൽക്കുകയായിരുന്നു. വിശ്രമം നിർദേശിച്ചതിനെത്തുടർന്ന് നടൻ കൊച്ചിയിലെ ആശുപത്രിയിൽ തുടരുകയാണ്.

2015-ൽ മിഥുൻ മാനുവൽ തോമസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ആടി’ന്റെ മൂന്നാംഭാഗമാണ് ‘ആട് 3’. അടുത്തവർഷം മാർച്ച് 19-ന് ഈദ് റിലീസായി ചിത്രമെത്തുമെന്നാണ് പ്രഖ്യാപനം. കാവ്യാ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളിയും ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
‘ഷാജി പാപ്പനാ’യി ജയസൂര്യ തിരിച്ചെത്തുന്ന ചിത്രത്തിൽ വിനായകന് പുറമേ വിജയ് ബാബു, സൈജു കുറുപ്പ്, സണ്ണി വെയ്ൻ, ഇന്ദ്രൻസ് എന്നിവർ ഉൾപ്പെടെ പ്രധാനവേഷത്തിലെത്തുന്നു. അഖിൽ ജോർജ് ഛായാഗ്രഹണവും ഷാൻ റഹ്‌മാൻ സംഗീതവും നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ലിജോ പോൾ ആണ്.

