വണ്ടിപ്പെരിയാർ: ഇടുക്കി വണ്ടിപ്പെരിയറിന് സമീപം അരണക്കല്ലിൽ കടുവയിറങ്ങി. തോട്ടം തൊഴിലാളികളുടെ പശുവിനെയും നായയെയും കൊന്നു. പ്രദേശവാസികളായ നാരായണൻ ബാല മുരുകൻ എന്നിവരുടെ വളർത്തു മൃഗങ്ങളെയാണ് കൊന്നത്. വനം വകുപ്പ് സംഘം സ്ഥലത്ത് എത്തി.
കഴിഞ്ഞ ദിവസം സമീപത്തുള്ള ഗ്രാമ്പിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ പരിക്ക് പറ്റിയ കടുവ തന്നെയാണെന്നാണ് വിവരം. കടുവയെ കണ്ടെത്തിയാൽ മയക്കുവെടിവച്ച് പിടികൂടി തേക്കടിയിലെത്തിച്ച് ചികിത്സ നൽകാനുള്ള ക്രമീകരണങ്ങളെല്ലാം ഏർപ്പെടുത്തിയിട്ടുണ്ട്.

There is no ads to display, Please add some