ഇടുക്കി: വണ്ടിപ്പെരിയാറിലെ പശുമല കവലയിലെ കെ ആർ ബിൽഡിങ്ങിൽ തീപിടുത്തം. അഞ്ചു കടകൾ കത്തി നശിച്ചു. കമ്പ്യൂട്ടർ സെൻ്ററും ഡ്രൈവിംഗ് സ്കൂളും ഉൾപ്പടെ കത്തിനശിച്ചു. പുലർച്ചെ 2 മണിയോടെയാണ് തീപിടുത്തം സംഭവിച്ചതെന്നാണ് ലഭിക്കുന്ന വിവരം. 40 വർഷത്തിലേറെ പഴക്കമുള്ള ഇരുനില കെട്ടിടമാണ് കത്തിനശിച്ചത്.

ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രഥമിക നി​ഗമനം. ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ അഞ്ച് കടകളും, മുകളിലത്തെ നിലയിൽ കമ്പ്യൂട്ടർ സെൻ്ററും, ഡ്രൈവിംഗ് സ്കൂളുമാണുണ്ടായിരുന്നത്. കെട്ടടത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/LY2fnHCD6pnAOAkWRJUrIu

കാഞ്ഞിരപള്ളി, കട്ടപ്പന, കുമളി, പീരുമേട് എന്നിവടങ്ങളിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റ് സംഭവ സ്ഥലത്ത് എത്തുകയും തീ നിയന്ത്രണവിധേയമാക്കുകയും, അണക്കുകയും ചെയ്തു. കെട്ടിടം ഏകദേശം പൂർണമായും കത്തി നശിച്ച നിലയിലാണ്.

updating..


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed