വിൻഡ്ഹോക്: ക്രിക്കറ്റിൽ പുതു ചരിത്രമെഴുതി ആഫ്രിക്കൻ രാജ്യമായ ഉഗാണ്ട. ചരിത്രത്തിലാദ്യമായി ഉഗാണ്ട ടി20 ലോകകപ്പിനു യോഗ്യത സ്വന്തമാക്കി. ഇതോടെ ടി20 ലോകകപ്പിൽ പങ്കെടുക്കുന്ന അഞ്ചാമത്തെ ആഫ്രിക്കൻ രാജ്യമായി ഉഗാണ്ട മാറി.
ആറു മത്സരങ്ങളിൽ നിന്ന് അഞ്ചു മത്സരങ്ങൾ ജയിച്ചാണ് ലോകകപ്പിലേക്ക് ഉഗാണ്ടയുടെ പ്രവേശനം. ഐസിസി ലോകകപ്പ് ടൂർണമെന്റിൽ ആദ്യമായാണ് ഉഗാണ്ടൻ ക്രിക്കറ്റ് ടീം മത്സരിക്കാനെത്തുന്നത്. വാണ്ടറേഴ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ റുവാണ്ടയെ ഒമ്പത് വിക്കറ്റിന് തകർത്താണ് ഉഗാണ്ടയുടെ ലോകകപ്പ് പ്രവേശനം.
അതേസമയം സിംബാബ്വെയ്ക്ക് ഈ ലോകകപ്പിലും യോഗ്യത നേടാൻ കഴിഞ്ഞില്ല. നമീബിയയോടും ഉഗാണ്ടയുടെയും തോൽവിയാണ് ഏറ്റുവാങ്ങിയ സിംബാബ്വെയ്ക്ക് ലോകകപ്പ് നഷ്ടമാകാൻ കാരണമായത്.
There is no ads to display, Please add some