കോട്ടയം തലയോലപ്പറമ്പ് തലപ്പാറയിൽ കാറും ലോറിയും കൂട്ടി ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. എറണാകുളം – കോട്ടയം റോഡിൽ രാത്രി പന്ത്രണ്ടിന് കൊങ്ങിണി മുക്കിലായിരുന്നു അപകടം.

കരിപ്പാടം സ്വദേശി മുർത്താസ് അലി റഷീദ്, വൈക്കം സ്വദേശി റിദ്ദിക്ക് എന്നിവരാണ് മരിച്ചത്. പരുക്കേറ്റ ഇവരുടെ സുഹൃത്തിനെ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു.

Leave a Reply

Your email address will not be published. Required fields are marked *