കോട്ടയം: മലങ്കര നസ്രാണികളുടെ പൗരാണികതയും പാരമ്പര്യവും വിളിച്ചോതുന്ന മാര്‍ത്തോമന്‍ പൈതൃക സംഗമം നാളെ കോട്ടയത്ത് നടക്കും. സമ്മേളനത്തോടനുബന്ധിച്ച് ഉച്ചയ്ക്ക് 01.00 പി.എം മുതൽ കോട്ടയംടൗണിൽ പോലീസ് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
എം.സി . റോഡിലൂടെ ചിങ്ങവനം ഭാഗത്തു നിന്നും വരുന്ന വലിയ വാഹനങ്ങൾ സിമന്റ് കവലയിൽ നിന്നും ഇടതു തിരിഞ്ഞ് പാറെച്ചാൽ ബൈപ്പാസ്, തിരുവാതുക്കൽ, കുരിശുപള്ളി വഴി അറത്തൂട്ടി ജംഗ്ഷനിൽ എത്തി വലതു തിരിഞ്ഞ് ചാലുകുന്ന് ജംഗ്ഷനിൽ എത്തി മെഡിക്കൽ കോളേജ് ഭാഗത്തേക്കും, കുമരകം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ അറത്തൂട്ടി കവലയിൽനിന്നും ഇടതു തിരിഞ്ഞും പോകേണ്ടതാണ്.
ചിങ്ങവനം ഭാഗത്തുനിന്നും M.C റോഡിലൂടെ വരുന്ന KK റോഡെ പോകേണ്ട വാഹനങ്ങള്‍ മണിപ്പുഴ ജംഗ്ഷനില്‍ നിന്നും വലത് തിരിഞ്ഞ് കടുവാക്കുളം, കൊല്ലാട് വഴി കഞ്ഞിക്കുഴിയിലെത്തി പോകേണ്ടതാണ്.
കെ കെ റോഡിലൂടെ വരുന്ന ചിങ്ങവനം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കഞ്ഞിക്കുഴിയില്‍ നിന്നും തിരിഞ്ഞ് കൊല്ലാട് വഴി പോകേണ്ടതാണ്. കെ കെ റോഡിലൂടെ വരുന്ന ഏറ്റുമാനൂര്‍ക്ക് പോകേണ്ട വാഹനങ്ങള്‍ മണര്‍കാട് നിന്നും തിരിഞ്ഞ് ബൈപ്പാസ് റോഡെ പോകേണ്ടതാണ്.
MC റോഡിലൂടെ ഗാന്ധിനഗര്‍ ഭാഗത്തുനിന്നും ചിങ്ങവനം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഗാന്ധിനഗറില്‍ നിന്നും വലത് തിരിഞ്ഞ് മെഡിക്കല്‍ കോളേജ്, ചാലുകുന്ന്, അറത്തൂട്ടി, തിരുവാതുക്കല്‍, പാറേച്ചാല്‍, സിമന്റ് കവല വഴി പോകേണ്ടതാണ്. KSRTC ബസ്സുകള്‍ തിരുവാതുക്കല്‍ നിന്നും ഇടത് തിരിഞ്ഞ് കാരാപ്പുഴ, പുളിമൂട് കവല വഴി KSRTC സ്റ്റാന്‍ഡില്‍ എത്തേണ്ടതാണ്.
കെ കെ റോഡിലൂടെ വരുന്ന ബസ്സുകള്‍ കളക്ട്രേറ്റ് ഭാഗത്തു നിന്നും വലത് തിരിഞ്ഞ് റെയില്‍വേ സ്റ്റേഷന്‍ റോഡ് വഴി നാഗമ്പടം സ്റ്റാന്‍ഡില്‍ എത്തുക. തിരിച്ച് അവിടെ നിന്നും അതേ റോഡ് വഴി ലോഗോസ് ജംഗ്ഷനില്‍ എത്തി സര്‍വീസ് നടത്തുക.
തിരുവാര്‍പ്പ് ഭാഗത്തു നിന്നും വരുന്ന ബസ്സുകള്‍ പുളിമൂട് കവല, തിരുനക്കര വഴി വന്ന് തിരികെ സര്‍വീസ് നടത്തുക.
കുമരകം, പരിപ്പ് ഭാഗത്തു നിന്നും വരുന്ന ബസ്സുകള്‍ സിയേഴ്സ് ജംഗ്ഷനില്‍ എത്തി ആളെയിറക്കി തിരികെ ബേക്കര്‍ ജംഗ്ഷനില്‍ നിന്നും സര്‍വീസ് തുടരേണ്ടതാണ്.
There is no ads to display, Please add some