ഒരു വർഷം നീണ്ടു നിൽക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം
പുതുപ്പള്ളി : വിശ്വാസ സമൂഹത്തിന് പ്രതിസന്ധികളിൽ എന്നും താങ്ങും തണലുമായിരുന്നു പെരുമ്പള്ളി ഗീവർഗീസ് മോർ ഗ്രിഗോറിയോസ് തിരുമേനിയെന്ന് തോമസ് ചാഴികാടൻ എംപി. പാവങ്ങളോട് അദ്ദേഹം എന്നും കരുണകാട്ടിയെന്നും എംപി പറഞ്ഞു. പുതുപ്പള്ളി സെന്റ്. ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ പെരുമ്പള്ളി ഗീവർഗീസ് മോർ ഗ്രിഗോറിയോസ് തിരുമേനിയുടെ 25-ാം ഓർമ്മപെരുന്നാളിന്റെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു എംപി.
സമ്മേളനത്തിൽ കോട്ടയം ഭദ്രാസനാധിപൻ അഭിവന്ദ്യ തോമസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനായിരുന്നു. റവ. കുര്യാക്കോസ് കോറെപ്പിസ്കോപ്പ, ഫാ. ജേക്കബ് ഷെറി, പള്ളം ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോൺ കൈതയിൽ, ഫാ. നൈനാൻ ഫിലിപ്പ്, ജോർജ് പി മാണി, ശാന്തമ്മ തോമസ്, വത്സമ്മ മാണി, പി വി മാത്യു എന്നിവർ സംസാരിച്ചു.
ചടങ്ങിൽ കോട്ടയം ഭദ്രാസനത്തിന്റെ ചുമതലയേറ്റെടുത്തിട്ട് 25 വർഷം പൂർത്തിയായ തോമസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്തയെ ആദരിച്ചു.ചിത്രംപുതുപ്പള്ളി സെന്റ്. ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ പെരുമ്പള്ളി ഗീവർഗീസ് മോർ ഗ്രിഗോറിയോസ് തിരുമേനിയുടെ 25-ാം ഓർമ്മപെരുന്നാളിന്റെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം തോമസ് ചാഴികാടൻ എംപി നിർവഹിക്കുന്നു.
There is no ads to display, Please add some