ഇയാള്‍ കഴിഞ്ഞദിവസം വെളുപ്പിനെ മൂന്നുമണിയോടുകൂടി കറുകച്ചാൽ ശാന്തിപുരം ഭാഗത്തുള്ള വീട്ടമ്മയുടെ വീട്ടിൽ കയറി സ്വർണ്ണ മാലയും, പണവുമടക്കം 54000 രൂപയുടെ മുതലുകൾ മോഷണം ചെയ്ത് കടന്നുകളയുകയായിരുന്നു.

പരാതിയെ തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശക്തമായ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു.

ഇയാൾ കോന്നി, കൊടുമൺ, അടൂർ, കറുകച്ചാൽ എന്നീ സ്റ്റേഷനുകളിലായി നിരവധി മോഷണ കേസുകളിൽ പ്രതിയാണ്. കറുകച്ചാൽ സ്റ്റേഷൻ എസ്.എച്ച്.ഓ പ്രശോഭ്, എസ്.ഐ മാരായ വിജയകുമാർ, സന്തോഷ്, സി.പി.ഓ മാരായ ഡെന്നി ചെറിയാൻ, ജോഷി, ബ്രിജിത്ത് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ഇയാളെ കോടതിയിൽ ഹാജരാക്കി. കയറി സ്വർണവും, പണവും മോഷ്ടിച്ചയാൾ അറസ്റ്റിൽ*

Leave a Reply

Your email address will not be published. Required fields are marked *