കോട്ടയം : കോട്ടയം മാടപ്പള്ളിയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. മാടപ്പള്ളി പൊൻപുഴ അറയ്ക്കൽ വീട്ടിൽ സിജിയെയാണ് ഭർത്താവ് സനീഷ് ജോസഫ് കൊലപ്പെടുത്തിയത്. സംഭവത്തിനുശേഷം സനീഷിനെ കാണാതായി.

വ്യാഴാഴ്ച വൈകിട്ട് ആറുമണിക്ക് ശേഷമാണ് സംഭവം. സിജിയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ഇവരുടെ വീടിന് സമീപത്തുനിന്ന് ഒച്ചയും ബഹളവും കേട്ടതോടെ നാട്ടുകാരെത്തി നോക്കിയപ്പോഴാണ് സിജിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ വിവരം തൃക്കൊടിത്താനം പോലീസിൽ അറിയിച്ചു.

സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയുടെ രണ്ടാം ഭാര്യയാണ് കൊല്ലപ്പെട്ട സിജി

Leave a Reply

Your email address will not be published. Required fields are marked *