മലപ്പുറം: മലപ്പുറം മഞ്ചേരി പുല്ലാരയിൽ കുടുംബവഴക്കിനിടെ ഭാര്യാ പിതാവിനെ മരുമകൻ കുത്തിക്കൊന്നു. പുല്ലാര സ്വദേശി അയ്യപ്പൻ (65) ആണ് മരിച്ചത്. മകളുടെ ഭർത്താവ് പ്രിനോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഓടി രക്ഷപ്പെട്ട പ്രതിയെ മഞ്ചേരി പൊലീസാണ് പുലർച്ചയോടെ കസ്റ്റഡിയിലെടുത്തത്.
കുടുംബ വഴക്കിനിടെ അയ്യപ്പനെ റിനോഷ് കത്തികൊണ്ട് വയറിലും, തലക്കും കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അയ്യപ്പനെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു.
