അപകടകരമായ രീതിയില്‍ മസാജ് ചെയ്യുന്ന തായ്‌ലൻഡിലെ മസാജിങ് സെന്ററുകളെ കുറിച്ച് മുന്നറിയിപ്പുമായി ഡോക്ടർമാർ. അപകടകരമായ പ്രയോഗങ്ങള്‍ മൂലം ഏതാനും പേർക്ക് ജീവൻ നഷ്ടമായ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
മസാജിങ് പാർലർ സന്ദർശിച്ചതിനേത്തുടർന്ന് രണ്ട് മരണങ്ങളാണ് അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 20-കാരിയും തായ് ഗായികയുമായ ചീഡ പ്രായോ-ഹോം, സിംഗപ്പൂരില്‍ നിന്നെത്തിയ 52-കാരനായ വിനോദസഞ്ചാരി എന്നിവരാണ് മരണത്തിന് കീഴടങ്ങിയത്. ഒക്ടോബർ മാസം മുതല്‍ നടത്തിയ മസാജിങ് ചീഡയുടെ ആരോഗ്യത്തെ കാര്യമായി ബാധിച്ചിരുന്നു.
നവംബറില്‍ നെക്ക് ട്വിസ്റ്റിങ് അടക്കമുള്ളവ മസാജിങ് പാർലറില്‍ ചെയ്‌തതോടെ ആരോഗ്യം ക്ഷയിച്ചു.
തനിക്കുണ്ടായ ദൂരനുഭവം ചൂണ്ടിക്കാട്ടി ഗായിക സാമൂഹ്യമാധ്യമത്തിലൂടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. രക്തത്തിലെ അണുബാധയെയും അണുബാധയെയും തലച്ചോറിലെ വീക്കത്തേയും തുടർന്നാണ് ഗായിക മരിച്ചത്.
സിംഗപ്പൂരില്‍ നിന്നെത്തിയ 52- കാരനായ വിനോദസഞ്ചാരിയായ ലീ മുൻ ടുക് ഫുക്കറ്റിലെ പാർലറില്‍ നിന്നാണ് 45 മിനിറ്റ് നേരത്തെ ഓയില്‍ മസാജ് ചെയ്‌തത്. മരണങ്ങള്‍ക്ക് കാരണം മസാജിങ് തന്നെയാണോ എന്നത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍, വൈദഗ്ധ്യമില്ലാത്തവർ ചെയ്യുന്ന, നെക്ക് ട്വിസ്റ്റിങ് അടക്കമുള്ള മസാജിങ് രീതികള്‍ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നത്.
There is no ads to display, Please add some