ചെന്നൈ: ചെന്നൈയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ബസ് മറിഞ്ഞ് അപകടം. ചെങ്കൽപട്ട് വെച്ചായിരുന്നു അപകടം. ഒരു യാത്രക്കാരന്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. കന്യാകുമാരി സ്വദേശിയായ മണികണ്ണ്ഠനാണ് മരിച്ചത്.
ചെന്നൈ-ട്രിച്ചി ദേശീയ പാതയിൽ പഴവേലി ഗ്രാമത്തിന് സമീപമായിരുന്നു അപകടം. ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബസിൽ 45 യാത്രക്കാർ ഉണ്ടായിരുന്നു.
വിവരം അറിഞ്ഞ ഉടനെ ചെങ്കല്‍പേട്ട് പൊലീസ് സംഭവ സ്ഥലത്തെത്തി. സംഭവസ്ഥലത്തുവെച്ച് തന്നെ മണികണ്ഠന്‍ മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ചെങ്കല്‍പട്ട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ 20 പേർക്ക് പ്രാഥമിക ശ്രുശ്രൂഷ നൽകിയ ശേഷം അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
