ഒട്ടുമിക്ക വനിതകളും കടന്നുവരാൻ മടിക്കുന്ന മേഖലയിലേക്ക് പ്രീതിയെ ആകർഷിച്ചത് മികച്ച വരുമാനവും സുരക്ഷിതമായ ജോലിയുമാണ്. കഴിഞ്ഞ ഏഴു മാസക്കാലമായി മുണ്ടക്കയം -കോരുത്തോട് റൂട്ടില്‍ സർവീസ് നടത്തുന്ന ഷൈബു എന്ന സ്വകാര്യ ബസിലെ കണ്ടക്ടറാണ് പ്രീതി.

രാവിലെ ഏഴു മുതല്‍ വൈകുന്നേരം 6.30 വരെയാണ് ഡ്യൂട്ടി. ഗ്രാമപ്രദേശങ്ങളിലേക്കുള്ള സർവീസുകളില്‍ ജനങ്ങള്‍ക്ക് ആദ്യമൊക്കെ കൗതുകം തോന്നിയെങ്കിലും ഇപ്പോള്‍ പ്രീതിയെന്ന കണ്ടക്ടർ ആളുകള്‍ക്ക് സുപരിചിതയാണ്. ഇതോടെ മുണ്ടക്കയം മേഖലയില്‍ ആദ്യമായി സ്വകാര്യ ബസിലെ കണ്ടക്ടർ ജോലിയിലേക്ക് എത്തിയ വനിതയെന്ന ചരിത്രവും പ്രീതി രചിച്ചു.
ജീവിത പ്രാരാബ്ദങ്ങള്‍ ഏറിയപ്പോഴാണ് പ്രീതി കണ്ടക്ടർ ജോലിയിലേക്ക് തിരിഞ്ഞത്. നാലു മക്കളുടെ പഠന കാര്യങ്ങളും വീട്ടുചെലവുകളുമെല്ലാം കഴിയുന്നത് ഈ വരുമാനം കൊണ്ടാണ്. മറ്റേതു ജോലിക്ക് പോയാലും ഇത്രയും ശമ്ബളം ലഭിക്കില്ലെന്നതുതന്നെയാണ് കണ്ടക്ടർ ജോലിയിലേക്ക് ആകർഷിച്ചതെന്ന് പ്രീതി പറയുന്നു.
പുതിയ തൊഴില്‍ മേഖലയിലേക്ക് കടന്നുവരാൻ ഒട്ടുമിക്ക വനിതകളും മടിക്കുമ്ബോള്‍ അവർക്ക് മാതൃകയായി മാറുകയാണ് ഈ യുവതി.
