മുണ്ടക്കയം: രണ്ടര വർഷത്തെ സ്തു‌ത്യർഹമായ സേവനത്തിന് ശേഷം മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ നിന്നും പത്തനംതിട്ട ഏനാത്ത് പോലീസ് സ്റ്റേഷൻ SHO ആയി സ്ഥലംമാറി പോകുന്ന ഷൈൻ കുമാറിന് മുണ്ടക്കയം പോലീസ് യാത്രയയപ്പ് നൽകി.

കൈക്കൂലിയുടേയും, പിടിച്ചുപറിയുടേയും, ഉദ്യോഗസ്ഥരുടെ അവിഹിതത്തിന്റെയും, കൈക്കൂലി വാങ്ങി വാദിയെ പ്രതിയാക്കുന്നതിന്റെയും പേരിൽ വിവാദങ്ങളിൽ ഇടംപിടിച്ച മുണ്ടക്കയം പൊലീസ് സ്റ്റേഷൻ കൃത്യമായ പൊലീസിങ്ങിലൂടെ ജില്ലയിലെ മികച്ച പൊലീസ് സ്റ്റേഷനായി മാറ്റാൻ ഷൈൻ കുമാറിന്റെ വരവോടെ സാധിച്ചു.

അഴിമതിക്കാരല്ലാത്ത സി.ഐ.യും, എസ്.ഐയും ചുമതലയേറ്റ് മാസങ്ങൾക്കകം തന്നെ മുണ്ടക്കയത്തെ ക്രമസമാധാനനില നിയന്ത്രണവിധേയമായി. എസ്എച്ച്ഒ ഷെൻ കുമാർ പെരുവന്താനം, ഉടുമ്പൻചോല, മലയിൽ കീഴ് തുടങ്ങിയ സ്റ്റേഷനുകളിൽ ജോലി ചെയ്‌ത് മികച്ച ട്രാക്ക് റെക്കോർഡുമായാണ് ഷെൻ കുമാർ എത്തിയത്.

മുണ്ടക്കയം സ്റ്റേഷൻ പരുധിയിലെ സാമൂഹ്യ വിരുദ്ധർക്കെതിരെയും മയക്ക് മരുന്ന് മാഫിയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെയും അതിശക്തമായ നടപടികൾ സ്വീകരിച്ചതും,

പ്രധാന കേസുകളിലെ എല്ലാം പ്രതികളെയും അഴിക്കുളളിലാക്കിയ മികച്ച പ്രവർത്തനങ്ങളും പ്രോസിക്യൂഷന് നടപടികളിലെ ഏകോപനത്തോടെ ഒട്ടേറെ സാമൂഹ്യ വിരുദ്ധർ കോടതിയിൽ ശിക്ഷിക്കപ്പെടാനിടയാക്കിയതും എസ്. എച്ച്.ഓ ഷൈൻ കുമാറിൻ് മികച്ച ക്രമസമാധാനപാലനം, അന്വേഷണമികവും എടുത്ത് കാണിക്കുന്നതായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You missed