ഈരാറ്റുപേട്ട: ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ വാര്‍ഷികദിനമായ ഇന്ന്’ബാബരി അനീതിയുടെ 31 വര്‍ഷങ്ങള്‍’ എന്ന തലക്കെട്ടില്‍ എസ്.ഡി.പി.ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന ഫാഷിസ്റ്റ് വിരുദ്ധ ദിനാചരണത്തിൻ്റ ഭാഗമായി എസ്.ഡി.പി.ഐ കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ചിട്ടുള്ള സായാഹ്ന സദസ്സ് ഇന്ന് വൈകിട്ട് നാല് മണിക്ക് ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ നടക്കും.

സംസ്ഥാന സെക്രട്ടറി കെ.കെ.അബ്ദുൽ ജബ്ബാർ ഉത്ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് സിയ്യാദ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി നിസാം ഇത്തിപ്പുഴ, ഖജാൻജി.കെ.എസ് ആരിഫ്, വിമൺ ഇന്ത്യ മൂവ്മെൻ്റ് ജില്ലാ പ്രസിഡൻറ് ഷെഫി സമീർ ജില്ലാകമ്മിറ്റി അംഗങ്ങളായ നസീമഷാനവാസ്, സഫീർകുരുവനാൽ പൂഞ്ഞാർ നിയോജക മണ്ഡലം ഭാരവാഹികളായ അലി മുണ്ടക്കയം അയ്യൂബ് ഖാൻ കാസിം, റഷീദ് മുക്കാലി എന്നിവർ സംസാരിക്കും.
