കാഞ്ഞിരപ്പള്ളി: എസ്ഡിപിഐ കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർട്ടിയുടെ പതിനാറാമത് സ്ഥാപകദിനം ആഘോഷിച്ചു. പാർട്ടി മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡണ്ട് അലി അക്ബർപതാക ഉയർത്തി.മധുര പലഹാരങ്ങൾ വിതരണം ചെയ്തു.തുടർന്ന് പാർട്ടി സന്ദേശം മണ്ഡലം കമ്മിറ്റിയംഗം സിയാജ് വട്ടകപാറ അവതരിപ്പിച്ചു.

സാമൂഹിക ജനാധിപത്യമെന്ന മഹത്തായ ആശയാദർശത്തിൽ പടുത്തുയർത്തിയ സോഷ്യൽ ഡെമോക്രറ്റിക്ക് പാർട്ടി ഓഫ് ഇന്ത്യയുടെ പ്രസക്തി നാൾക്കുനാൾ വർദ്ധിച്ചു വരികയാണ്. ജനങ്ങളെ സാരമായി ബാധിക്കുന്ന വിലക്കയറ്റം തൊഴിലില്ലായ്മ കർഷകദ്രോഹ നടപടികൾ ദളിത് പിന്നോക്ക ജനവിഭാഗങ്ങൾ ന്യൂനപക്ഷങ്ങൾ എന്നിവർക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ രാജ്യത്ത് അനിയന്ത്രിതമായി തുടർന്നുകൊണ്ടിരിക്കുമ്പോഴും മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ മൗനംഅവലംബിക്കുകയോ ഫാസിസ്റ്റ് ഗവൺമെന്റിന്റെ ഓരം ചേർന്ന് പോവുകയോ ചെയ്യുകയാണ്. മതപണ്ഡിതന്മാർ കൊല ചെയ്യപ്പെടുകയും ബുൾഡോസർ രാജ് നടപ്പിലാക്കി ന്യൂനപക്ഷങ്ങളുടെ നിരവധി വീടുകൾ തകർത്തു കൊണ്ടിരിക്കുമ്പോഴും മുഖ്യധാര രാഷ്ട്രീയ പാർട്ടികളുടെ ഭാഗത്തുനിന്ന് പ്രതിഷേധത്തിന്റെ ഒരു ശബ്ദം പോലും രാജ്യത്ത് ഉണ്ടാവാത്തത് വേദനാജനകമാണ്.ജനകീയ വിഷയങ്ങളിൽ ഇടപെട്ടുകൊണ്ട് ജനാധിപത്യ രീതിയിൽ എസ്ഡിപിഐ രാജ്യത്തുടനീളം ബിജെപിയുടെയും സംഘപരിവാരത്തിന്റയും ഹിംസാത്മക രാഷ്ട്രീയത്തിനെതിരെ ജനങ്ങളെ അണിനിരത്തി പ്രതിഷേധ സമരങ്ങൾ സംഘടിപ്പിച്ചു പ്രധാന പ്രതിപക്ഷത്തിന്റെ റോൾ വഹിച്ചുകൊണ്ടിരിക്കുന്നു. ഫാസിസ്റ്റ് ഗവൺമെന്റിനെതിരെ ശബ്ദിക്കുന്നവരെ ഗവൺമെന്റ് സംവിധാനങ്ങളായ ഇഡി, എൻഐഎ പോലുള്ള സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് എതിരാളികളുടെ വായടപ്പിക്കുന്നു. ഗവൺമെന്റ് സംവിധാനങ്ങൾ മുഴുവൻ ആർഎസ്എസിന്റെ ചട്ടുകമായി മാറിയിരിക്കയാണ്. ഫാസിസ്റ്റ് ഗവൺമെന്റിന്റെ ജനദ്രോഹ നടപടികൾക്കെതിരെ ശബ്ദിക്കാനും ഭരണഘടനയെയും ജനാധിപത്യത്തെയും മതേതരത്വത്തെയും സംരക്ഷിച്ചു കൊണ്ട് നമ്മുടെ ഇന്ത്യയെ യഥാർത്ഥ രൂപത്തിൽ തിരിച്ചുപിടിക്കാനും നാം മുന്നിട്ടിറങ്ങേണ്ടതുണ്ട്. അതിനുവേണ്ടി ഇവിടുത്തെ അടിസ്ഥാന ജനവിഭാഗങ്ങളുടെയും പാർശ്വവൽകൃത സമൂഹങ്ങളുടെയും ഒരു ഐക്യനിര കെട്ടിപ്പടുക്കേണ്ടത് അനിവാര്യമാണെന്നും സ്ഥാപകദിന ഉദ്ഘാടന സന്ദേശത്തിൽ അദ്ദേഹംപറഞ്ഞു.

മണ്ഡലം സെക്രട്ടറി വിഎസ് അഷറഫ്, നേതൃത്വങ്ങളായ നിജാസ് കെകെ, ബാദുഷ തൈപറമ്പിൽ, എൻഎം ജലാൽ, തുടങ്ങിയവർ സംബന്ധിച്ചു.

മണ്ഡലം തലത്തിലുള്ള വിവിധ പഞ്ചായത്തിലെ ബ്രാഞ്ചുകളായ പത്തനാട്, ചാരംപറമ്പ് ,വാഴൂർ ചാമംപതാൽ, കാനം,മണങ്ങല്ലൂർ, പട്ടിമറ്റം മോദീൻ പറമ്പ് ,പട്ടിമറ്റം അമൻ നഗർ, പൂതക്കുഴി, പാറക്കടവ്, ഒന്നാം മൈൽ ബ്രാഞ്ചുകളിൽ പതാകയുയർത്തുകയും മധുരംനൽകുകയും ചെയ്തു.തുടർന്ന് പാർട്ടിയുടെ സ്ഥാപക ദിനത്തോടനുബന്ധിച്ച് സന്നദ്ധ സേവന പ്രവർത്തനങ്ങൾ, ശുചീകരണ പ്രവർത്തനങ്ങൾ, തകർന്ന് കിടക്കുന്ന റോഡിൻ്റെ കുഴികൾ കോൺക്രീറ്റ് ചെയ്ത് അടച്ചും രക്തദാനം നൽകുന്നവരുടെ കൂട്ടായ്മ രൂപീകരണം, തുടങ്ങിയ പൊതുപ്രവർത്തനങ്ങൾ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *