സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ രണ്ടിന് സ്കൂൾ തുറക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി. സ്കൂൾ തുറക്കുന്നതിന് മുൻപ് യൂണിഫോമും അരിയും വിതരണം ചെയ്യും. മെയ് 10നകം പാഠപുസ്തകം വിതരണം പൂർത്തിയാക്കും.സ്കൂൾ പ്രവേശനോത്സവം ജൂൺ രണ്ടിന് ആലപ്പുഴയിലാണ് നടത്തുകയെന്നും മന്ത്രി പറഞ്ഞു.

അതേസമയം, പിഎം ശ്രീ വിഷയം അടുത്ത മന്ത്രിസഭ യോഗത്തിൽ ചർച്ച ചെയ്തേക്കുമെന്ന് മന്ത്രി പറഞ്ഞു.വിഷയത്തിൽ ബിജെപി ഇതര സർക്കാരുകളോട് കാണിക്കുന്ന നയം കേന്ദ്രം വിളിച്ച യോഗത്തിൽ ഉന്നയിക്കുമെന്നും മന്ത്രി പറഞ്ഞു.

There is no ads to display, Please add some