പൊൻകുന്നം: ശബരിമല തീർഥാടകരുമായി അമിതവേഗതയിൽ എത്തിയ ടൂറിസ്റ്റ് ബസ്സ് റോഡരികിൽ നിർത്തിയിട്ടിരുന്ന കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് സ്കൂളിന്റെ ബസ്സിലിടിച്ച് സമീപത്തെ കടയിലേക്ക് ഇടിച്ചുകയറി അപകടം. പൊൻകുന്നം ഒന്നാം മൈലിൽ രണ്ടാമത്തെ തച്ചാപ്പുഴ റോഡിനു മുന്നിൽ ഇന്ന് രാവിലെയാണ് സംഭവം.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/BwwgkXf5F2HIKEpjPt5wSp?mode=wwc

റോഡരികിൽ നിർത്തി കുട്ടിയെ കയറ്റുന്നതിനിടെയാണ് സ്കൂൾ ബസ്സിൻ്റെ പിന്നിലേക്ക് അമിതവേഗതയിൽ പാലാ ഭാഗത്തുനിന്നും വന്ന ടൂറിസ്റ്റ് ബസ്സ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചുപോയ ബസ്സ് റോഡിൻ്റെ മറുവശത്തുള്ള കടയുടെ ഷട്ടർ തകർത്ത് അകത്തേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടകരമായ രീതിയിൽ ഓവർടേക്ക് ചെയ്താണ് ഈ ബസ്സ് വന്നിരുന്നതെന്ന് പിന്നാലെയെത്തിയ നിരവധി വാഹനയാത്രക്കാർ പറഞ്ഞു.

​സംഭവത്തിൽ സ്കൂൾ ബസ്സിലുണ്ടായിരുന്ന ആറോളം കുട്ടികൾക്കും ടൂറിസ്റ്റ് ബസ്സിലെ തീർഥാടകർക്കും നിസ്സാര പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. പരിക്കേറ്റവരെ ഉടൻ തന്നെ ആംബുലൻസുകൾ എത്തിച്ച് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
​അപകടവിവരമറിഞ്ഞ് പൊൻകുന്നം പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. കൂടാതെ കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഫയർഫോഴ്‌സ് സംഘവും രക്ഷാപ്രവർത്തനങ്ങൾക്കായി സ്ഥലത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *