കൊച്ചി: അലക്ഷ്യമായി സ്കൂൾ ബസ് ഓടിച്ച് അപകടമുണ്ടാക്കിയ ഡ്രൈവർക്കെതിരെ കേസ്. എറണാകുളം പെരുമ്പാവൂർ സ്വദേശി ഉമ്മറിനെതിരെയാണ് കേസ്.
വെള്ളിയാഴ്ച വൈകിട്ടാണ് അപകടം നടന്നത്. സ്കൂൾ ബസിൽ വന്നിറങ്ങിയ കുട്ടി മുന്നോട്ട് നടന്ന് പോകുന്നതിനിടെ ബസ് മുന്നോട്ട് എടുക്കുകയായിരുന്നു. ബസ് തട്ടി വീണ വിദ്യാർത്ഥി ബസിന് അടിയിൽപ്പെട്ടു. തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്.
കാലിന് പരിക്കേറ്റ കുട്ടി നിലവിൽ ചികിത്സയിലാണ്. പരിക്ക് ഗുരുതരമാണെന്നാണ് വിവരം.പെരുമ്പാവൂർ മെക്കാ സ്കൂളിലെ കുട്ടിയാണ് അപകടത്തിൽപ്പെട്ടത്.

