ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിനെതിരേ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും എം.പിയുമായ ശശി തരൂർ. എങ്ങനെ വാർത്ത വളച്ചൊടിക്കാം എന്നതിന്റെ കൃത്യമായ ഉഹാരണമാണിതെന്ന് ‘എക്സ്’ പോസ്റ്റിൽ ശശി തരൂർ ആരോപിച്ചു.
“സാഹിത്യത്തിൽ സമയം ചെലവഴിക്കാൻ വേറെയും വഴികൾ ഉണ്ടെന്നാണു ഞാൻ പറഞ്ഞത്. എന്നാൽ, ഇത് രാഷ്ട്രീയത്തിൽ ഞാൻ മറ്റു വഴികൾ തേടുന്നുവെന്ന അർത്ഥത്തിൽ ഇംഗ്ലീഷിൽ തലക്കെട്ട് നൽകി. പതിവുപോലെ മറ്റു മാധ്യമങ്ങളും ഈ തലക്കെട്ടിനു പിന്നാലെ പോയി. രാഷ്ട്രീയനേതൃത്വവും ഇതിനനുസരിച്ച് പ്രതികരണങ്ങൾ നടത്തി. പിന്നീടുണ്ടായ കോലാഹലങ്ങൾക്ക് മറുപടി പറയാൻ ഞാൻ മാത്രമായി.” തരൂർ പറയുന്നു.

കേരളത്തിലെ കോൺഗ്രസിൽ നേതൃദാരിദ്ര്യമെന്ന് ‘ദി ഇന്ത്യൻ എക്സ്പ്രസിന്റെ ‘വർത്തമാനം’ പ്രതിവാര മലയാളം പോഡ്കാസ്റ്റിൽ ശശി തരൂർ പറഞ്ഞതായ വാർത്തയും വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. എന്നാൽ, കേരളത്തിൽ ഒരുപാട് നേതാക്കളുണ്ട്, സാധാരണ പ്രവർത്തകരില്ല എന്ന തോന്നൽ പലർക്കുമുണ്ടെന്നാണ് താൻ സൂചിപ്പിച്ചതെന്ന് തരൂർ പറയുന്നു. വാർത്ത സൃഷ്ടിക്കാനും പോഡ്കാസ്റ്റിലേക്ക് ആളുകളെ ആകർഷിക്കാൻ വേണ്ടിയും ചെയ്ത കാര്യങ്ങൾ നാണക്കേടുണ്ടാക്കുന്നതാണെന്നും തരൂർ കുറിച്ചു.

There is no ads to display, Please add some