കോട്ടയം: ജോസഫ് ഗ്രൂപ്പിൽ പൊട്ടിത്തെറി. യു.ഡി.എഫ്. കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനവും ജോസഫ് ഗ്രൂപ്പ് ജില്ലാ ചെയർമാൻ സ്ഥാനവും രാജിവെച്ച് സജി മഞ്ഞക്കടമ്പിൽ. മോൻസ് ജോസഫ് എം.എൽ.എ. തന്നെ അപമാനിക്കുന്നു എന്നാരോപിച്ചാണ് രാജി സമർപ്പിച്ചത്. കേരള കോൺഗ്രസുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നതായി സജി പറഞ്ഞു.

പി.ജെ. ജോസഫുമായി അഭിപ്രായ ഭിന്നതയില്ല. മോൻസ് ജോസഫിന്റെ അഹന്തയാണ് രാജിക്കുള്ള കാരണം. പാർട്ടിയിൽ പി.ജെ. ജോസഫിനും മുകളിലാണ് മോൻസ് ജോസഫെന്നും സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ ഘട്ടത്തിൽ മറ്റ് പാർട്ടികളിലേക്ക് ഇല്ലെന്നും സജി മഞ്ഞക്കടമ്പിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *