പൊൻകുന്നം: പൊൻകുന്നത്ത് ശബരിമല തീർത്ഥാടകർ റേഡ് ഉപരോധിച്ചു. തീർത്ഥാടക വാഹനങ്ങൾ കടത്തി വിടാഞ്ഞതിൽ പ്രതിഷേധിച്ചായിരുന്നു മണിക്കൂറുകൾ നീണ്ടു നിന്ന ഉപരോധം.
അന്യസംസ്ഥാന തീർത്ഥാടകരാണ് പ്രതിക്ഷേധവുമായെത്തിയത്. മണിക്കൂറുകളായി തടഞ്ഞിട്ടിട്ടും അടിസ്ഥാന സൗകര്യങ്ങൾ പോലും നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു റോഡ് ഉപരോധം. കെ എസ് ആർ ടി സി മാത്രം കടത്തിവിട്ടതും പ്രതിക്ഷേധത്തിന് കാരണമായി.
തീർത്ഥാടകർ ഒന്നാകെ പ്രതിഷേധവുമായി റോഡിലേക്ക് ഇറങ്ങിയതോടെ ദേശീയപാതയിൽ വൻ ഗതാഗത കുരുക്കാണ് രൂപപ്പെട്ടത്. സംയമനത്തോടെയായിരുന്നു പൊലീസിന്റെ ഇടപെടൽ.
