മുണ്ടക്കയം: റേഷൻ കടയിൽ അരിയുടെ വലിയ കുറവ് കണ്ടെത്തിയതിനെ തുടർന്ന് മുണ്ടക്കയം സപ്ലൈകോക്ക് സമീപത്തുള്ള എആർഡി 1526044 നമ്പർ റേഷൻ കട സപ്ലൈ വകുപ്പ് അധികൃതർ സസ്പെൻ്റ് ചെയ്‌തു. 1543 കിലോ പച്ചരി, 1492. 700 കിലോ ചാക്കരി, 936 കിലോ കുത്തരി മൊത്തം 3971. 700 കിലോ അരിയുടെ കുറവാണ് പരിശോധനയിൽ കണ്ടെത്തിയത്.
റേഷൻ കടയിൽ സ്റ്റോക്ക് അരി ഉണ്ടെന്ന് കാണിക്കാൻ മണ്ണെണ്ണ വീപ്പ വച്ചതിന് ശേഷം അരിച്ചാക്ക് മുകളിൽ അടുക്കി വച്ചായിരുന്നു അധികൃതരെ കബളിപ്പിക്കാൻ ശ്രമിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ വിശദമായ പരിശോധനയിലാണ് അരിക്ക് പകരം മണ്ണെണ്ണ വീപ്പയിൽ കടയിലെ ബാക്കി അരി കയറ്റി മറച്ച നിലയിൽ കണ്ടെത്തിയതെന്നും അധികൃതർ പറഞ്ഞു.
കഴിഞ്ഞ 23 ന് ഉച്ചക്ക് നടത്തിയ പരിശോധനയെ തുടർന്നാണ് റേഷൻ കട അടച്ചുപൂട്ടിയതെന്നും – ഈ റേഷൻ കടയിൽ സാധനങ്ങൾ വാങ്ങിയവർ സമീപത്തുള്ള റേഷൻ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങാമെന്നും അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസർ അഭിജിത്തിന്റെ നേതൃത്വത്തിൽ റേഷനിംഗ് ഇൻസ്പെക്ടർമാരായ സജീവ്, രാജീവ്, സയീർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
There is no ads to display, Please add some