തിരുവനന്തപുരം∙ പിഎസ്‌സി പരീക്ഷാ ക്രമക്കേട് കേസില്‍ ആദ്യ അറസ്റ്റ്. മുന്‍ ഡപ്യൂട്ടി സെക്രട്ടറി സതീഷിനെ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അറസ്റ്റു ചെയ്തു. സതീഷിനെതിരെ പിഎസ്‌സി നേരത്തെ നടപടിയെടുത്തിരുന്നു. സതീഷ് വിരമിച്ച് സാഹചര്യത്തിൽ ഇദ്ദേഹത്തിന്റെ വിരമിക്കൽ ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കാനാണ് പി‌എസ്‌സി തീരുമാനം. കേസിലെ മറ്റൊരു പ്രതിയായ പരീക്ഷാ വിഭാഗം അഡിഷനൽ സെക്രട്ടറി ആർ. ഹരിയെ സസ്പെൻഡ് ചെയ്തിരുന്നു.

ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേടിൽ പിഎസ്‌സി അംഗങ്ങളെ ഇന്നലെയും ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തിരുന്നു. അംഗങ്ങളായ എസ്.ശ്രീകുമാർ, സ്റ്റാനി തോമസ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്തത്. പിഎസ്‌സി ചെയർമാൻ എം.ആർ.ബൈജുവിനെ ഇന്ന് 2.30ന് ചോദ്യം ചെയ്യും. ഇന്റർവ്യൂ ഉള്ളതിനാൽ പിഎസ്‌സി അംഗം സി.കെ.ഷാജിബ് ഇന്നലെ ചോദ്യം ചെയ്യലിനു ഹാജരായില്ല.

അഭിമുഖം നടത്തുന്ന പാനലുകളിലാണ് തങ്ങളുള്ളതെന്നും പരീക്ഷാമൂല്യനിർണയത്തെക്കുറിച്ച് അറിവില്ലെന്നും അംഗങ്ങൾ വ്യക്തമാക്കി. ചെയർമാൻ, സെക്രട്ടറി, പരീക്ഷാ കൺട്രോളർ എന്നിവരാണ് പരീക്ഷകളിൽ നേരിട്ട് ഇടപെടാറുള്ളതെന്ന് അംഗങ്ങൾ മൊഴി നൽകിയതായി അന്വേഷണ സംഘം അറിയിച്ചു. ഇതിനിടെ, കമ്മിഷൻ അംഗങ്ങൾക്കിടയിൽ യോജിപ്പില്ലെന്നു താൻ ഗവർണറുമായുള്ള കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടന്ന വാർത്ത പിഎസ്‌സി സെക്രട്ടറി സാജു ജോർജ് നിഷേധിച്ചു.

2 കേസുകൾ കൂടി ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്തു. ഫിഷറീസ് വകുപ്പിലെ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ, ഖാദി ബോർഡിലെ വില്ലേജ് ഓയിൽ ഇൻസ്പെക്ടർ എന്നീ നിയമനങ്ങളിലാണ് എസ്ഐടി എഫ്ഐആർ റജിസ്റ്റർ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *