സ്വകാര്യബസുകള്‍ തമ്മിലുള്ള മത്സരയോട്ടത്തിനിടെ ഡ്രൈവറുടെ കല്ലേറില്‍ യാത്രക്കാരിക്ക് പരിക്ക്. പത്തനംതിട്ട പഴയബസ് സ്റ്റാന്‍ഡില്‍ വെച്ചുണ്ടായ കല്ലേറിയില്‍ വിദ്യാര്‍ത്ഥിനിക്കാണ് പരിക്കേറ്റത്. ഡ്രൈവറെയും ബസും പൊലീസ് കസ്റ്റഡിയിലെടുത്തു.
വിദ്യാര്‍ത്ഥിനിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. സംഭവത്തില്‍ ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. പരിശോധനയ്ക്ക് ശേഷമാണ് നടപടി.

കോഴഞ്ചേരിയില്‍ നിന്നും പത്തനംതിട്ടയിലേക്ക് വന്ന സ്വപ്‌ന, നിബുമോന്‍ ബസുകളില്‍ ജീവനക്കാരാണ് ഏറ്റുമുട്ടിയത്. സമയത്തെ ചൊല്ലിയായിരുന്നു തര്‍ക്കം. സ്വപ്‌ന ബസിനെ ഓവര്‍ടേക്ക് ചെയ്ത് നിബുമോന്‍ ബസ് ബസിന് കുറുകെ നിര്‍ത്തി. തുടര്‍ന്ന് വാക്കേറ്റം നടന്നു. പിന്നീട് ഇരുബസുകളും സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ എത്തി. അവിടെ വെച്ചാണ് കല്ലേറുണ്ടായത്.

There is no ads to display, Please add some