പൊൻകുന്നം: പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയിൽ പൊൻകുന്നം അട്ടിക്കൽ കവലയിൽ വാഹനാപകടം. കർണാടക സ്വദേശികളായ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ട്രാവലർ നിയന്ത്രണം വിട്ടു കലുങ്കിൽ ഇടിക്കുകയായിരുന്നു.നിരവധിപേർക്ക് പരിക്കേറ്റു. ഒരു തീർത്ഥാടകൻ്റെ കാൽ അറ്റ് തൂങ്ങി.
ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊൻകുന്നം പോലീസും ചേർന്ന് പരിക്കേറ്റ വരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചു.വിദഗ്ധചികിത്സയ്ക്കായി പരിക്കേറ്റ ഏഴുപേരെയും കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
ബംഗളൂരു അരീക്കര സ്വദേശികളായ ബാബു(46), മഞ്ജുനന്ദൻ(35),സുരേഷ്(45), വെങ്കിടേഷ്(50), രഘു (62),ചിന്നപ്പ(35), ശ്രീനിവാസ് എന്നിവർക്കാണ് പരിക്കേറ്റത്.ട്രാവലറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.