തിരുവനന്തപുരം: ഗവർണർക്കെതിരെ രാഷ്ടപ്രതിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനാ ചുമതല നിർവഹിക്കുന്നില്ലെന്നും പ്രോട്ടോകോൾ ലംഘിക്കുന്നുവെന്നുമാണ് പ്രധാന വിമർശനം. ഗവർണറുടെ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസം കോഴിക്കോട് എത്തിയ ഗവർണർ പ്രോട്ടോകോൾ ലംഘിച്ച് മിഠായി തെരുവിൽ എത്തിയിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രി രംഗത്തുവന്നിരുന്നു. സുരക്ഷയൊരുക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ തിരുവനന്തപുരത്ത് എസ്എഫ്ഐ പ്രതിഷേധത്തിനിടെ ഗവർണർ കാറിൽ നിന്ന് പുറത്തിറങ്ങിയിരുന്നു. ഇത് സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകർക്കാനുളള ശ്രമമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

നിയമസഭ പാസാക്കിയ ബില്ലുകൾ പോലും ഗവർണർ ഒപ്പിടാത്ത സാഹചര്യത്തിൽ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ബില്ലിൽ ഒപ്പിടാത്തതിന് കാരണം പറയുന്നില്ലെന്നും തുടർ നടപടികൾ സ്വീകരിക്കുന്നില്ലെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *