കൊല്ലം : മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ ക്ഷേത്രത്തിൽ ഗണപതി ഹോമം. കൊല്ലം ചക്കുവളളി ക്ഷേത്രത്തിലാണ് മുഖ്യമന്ത്രിക്കായി ഗണപതി ഹോമം നടത്തിയത്.തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രമാണ്.

കുന്നത്തൂർ മണ്ഡലത്തിലെ നവകേരള സദസ് ആദ്യം നിശ്ചയിച്ചിരുന്നത് ഈ ക്ഷേത്ര മൈതാനിയിലായിരുന്നു.എന്നാൽ, ക്ഷേത്രം വക മൈതാനത്ത് നവകേരള സദസ് നടത്താൻ അനുമതി നൽകിയ തിരുവിതാംകൂർ ദേവസ്വം ബോൻഡിൻ്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. നവ കേരളസദസ് നടത്തുന്നത് ആരാധന ക്രമത്തെ ബാധിക്കുമെന്ന ഹരജിക്കാരുടെ വാദം അംഗീകരിച്ചായിരുന്നു ദേവസ്വം ബെഞ്ചിൻ്റെ നടപടി.

അതേസമയം, കൊല്ലം ജില്ലയിലെ പത്തനാപുരം, പുനലൂർ, കൊട്ടാരക്കര കുന്നത്തൂർ മണ്ഡലങ്ങളിലാണ് മന്ത്രിസഭ ഇന്ന് പര്യടനം നടത്തുന്നത് പൗരപ്രമുഖന്മാരുമായുള്ള മുഖ്യമന്ത്രിയുടെ യോഗം രാവിലെ കൊട്ടാരക്കരമണ്ഡലത്തിലാണ് തീരുമാനിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *