പെരുവന്താനം: ടുറിസം, കാർഷിക മൃഗസംരക്ഷണം,ഭവന നിർമാണം, ഭവന സംരക്ഷണം, ഭവന പുണരുദ്ധരണം എന്നി മേഖലകളിൽ നൂതന പദ്ധതികളുമായി 34 കോടി വരവും 33.68 കോടി രൂപയുടെ ചിലവും പ്രതീക്ഷിക്കുന്ന പെരുവന്തനം ഗ്രാമ പഞ്ചായത്തിന്റെ 2024-25 ലെ ബജറ്റ്‌ വൈസ് പ്രസിഡന്റ്‌ E R ബൈജു അവതരിപ്പിച്ചു.

സമ്പൂർണ ഭവന പദ്ധതിക്കായി രണ്ടരക്കോടി രൂപയും, കാർഷിക മേഖലയിൽ 50 ലക്ഷം രൂപയും, പട്ടിക ജാതി പട്ടിക വർഗ ക്ഷേമത്തിന് 71 ലക്ഷം രൂപയും, തൊഴിലവസരം സൃഷ്ടിക്കാൻ മൂന്നരക്കോടിയും, ഏകയം ടൂറിസ്റ്റ് കേന്ദ്രത്തിന്റെ വികസനത്തിന്,

ആദ്യ ഘട്ടമെന്ന നിലയിൽ പ്രാഥമിക സൗകര്യങ്ങൾക്കായി 22 ലക്ഷം രൂപയും വകയിരുത്തിയ ബജറ്റിൽ, കൗമാരപ്രായക്കാരായ സ്ത്രീകളുടെ ശാരീരിക മാനസിക ആരോഗ്യത്തിനും, അംഗൻ വാടി പോഷകാഹാര വിതരണത്തിനും, വയോജനക്ഷേമത്തിനും, ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനുംബജറ്റിൽ കൂടുതൽ തുക വകയിരുത്തി.

പ്രസിഡന്റ് നിജിനി ശംസുദ്ധീൻ ആദ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്തു വൈസ് പ്രസിഡന്റ് R സെൽവത്തായ്. ബ്ലോക്ക് മെമ്പർ K R വിജയൻ, ജാൻസി V N, ഗ്രേസി ജോസ്, സലിക്കുട്ടി ജോസ്, പഞ്ചായത്ത് അംഗങ്ങൾ, നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *