എമ്പുരാന്‍ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പൃഥ്വിരാജിനും മല്ലിക സുകുമാരനുമെതിരെ രൂക്ഷവിമർശനവുമായി ബി ജെ പി നേതാവ് പിസി ജോർജ്. കഴിഞ്ഞ ഇരുപത് വർഷമായി തിയേറ്ററുകളില്‍ പോയി സിനിമ കാണാത്ത വ്യക്തിയാണ് ഞാന്‍. തിയേറ്റററില്‍ പോയി മൂന്ന് മണിക്കൂർ ഇരിക്കുക എന്നുള്ളത് ചിന്തിക്കാന്‍ പോലും കഴിയില്ലെന്നും അദ്ദേഹം പറയുന്നു. ജനം ടിവിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് ഞാന്‍ വിശദമായി പഠിച്ചു. ബി ജെ പി പ്രസിഡന്ധ് 29-ാ തിയതി എമ്പുരാന്‍ കാണുന്നുവെന്ന് പറഞ്ഞു. അത് നല്ല കാര്യമാണെന്ന് ഞാനും ഓർത്തു. 30 ന് അദ്ദേഹം പറയുന്നു ഞാന്‍ സിനിമ കാണുന്നില്ലെന്ന്. അപ്പോള്‍ അതില്‍ എന്തോ കാര്യം ഉണ്ടല്ലോ. അതുകൊണ്ട് തന്നെ പല ആളുകളുമായി സംസാരിച്ച് അതേക്കുറിച്ച് സംസാരിച്ചു.
കേരളം, അല്ലെങ്കില്‍ ഭാരതം എന്ന് പറയുന്നത് പ്രത്യേക സംസ്കാരം ഉള്‍ക്കൊള്ളുന്ന നാടാണ്. ലോകത്തെ വേറെവിടേയും ഇല്ലാത്ത മാന്യതയുടെ സംസ്കാരമാണ് നമ്മുടേത്. ദൈവം വിശ്വാസം എന്ന് പറയുന്നതും നമ്മുടെ കാര്യത്തില്‍ ഒരു പ്രധാന ഘടകം. ദൈവം ഉണ്ടെന്ന് പറഞ്ഞാലും ഇല്ലെന്ന് പറഞ്ഞാലും എനിക്ക് ഒരു വിരോധവും ഇല്ല. എന്നാല്‍ ഏതോ ഒരു ശക്തിയുണ്ടെന്ന് എല്ലാവരും പറയും. ആ ശക്തിയെ ഞാന്‍ ദൈവം എന്ന് വിളിക്കുന്നു.
ദൈവവിശ്വാസികളേയെല്ലാം അപമാനിക്കുന്ന ഒരു പടം എന്ന് പറയുന്നത് അപമാനമാണ്. പൃഥ്വിരാജ് എന്ന് പറയുന്ന ചെറുപ്പക്കാരനെ എനിക്ക് വ്യക്തിപരമായി ഇഷ്ടമാണ്. എന്നാല്‍ അയാള്‍ ഞാന്‍ ദൈവവിശ്വാസിയല്ലെന്ന് ബോധ്യപെടുത്തണമെന്ന നാണംകെട്ട സ്വഭാവമുള്ളവാനാണ്. ഒരിക്കലും അങ്ങനെയാവരുത്. അയാളുടെ തള്ളയും കണക്കാണ്. അതിന്റെ ചരിത്രമൊന്നും ഞാന്‍ പറയുന്നില്ല. ആരേയും അപമാനിക്കാനും മോശമാക്കാനും ഞാനില്ലെന്നും പിസി ജോർജ് പറയുന്നു.

പൃഥ്വിരാജ് ഒരിക്കലും അങ്ങനെ പോകാന്‍ പാടില്ല. ഒരു കലാകാരന്‍ എന്ന നിലയില്‍ ജനം ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. അയാള്‍ എന്തിനാണ് ഈ ഊളത്തരം കാണിക്കുന്നത്. ഏത് മതത്തെയാണെങ്കിലും അപമാനിക്കാന്‍ പാടില്ല. ആ സിനിമ കാണരുതെന്ന് ക്രിസ്ത്യന്‍ സമുദായം തന്നെ നോട്ടീസ് അടിച്ചു കഴിഞ്ഞു. എന്തിനാണ് അത്തരമൊരു സാഹചര്യം ഉണ്ടാക്കുന്നത്.
വിമർശനങ്ങള്‍ ഉയരേണ്ടത് ആവശ്യമാണ്. എന്നാല്‍ മാത്രമേ കാര്യങ്ങള്‍ സത്യസന്ധമായി നിലനില്‍ക്കുകയുള്ളു. അതുകൊണ്ട് തന്നെ ഇത്തരമൊരു സിനിമ പിടുത്തം വേണ്ടായിരുന്നു എന്ന അഭിപ്രായമാണ് എനിക്കുള്ളത്. കലാപങ്ങളൊക്കെ മറക്കാനാണ് ജനം ശ്രമിക്കുന്നത്. മറക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ഓർമ്മിപ്പിക്കാതിരിക്കുക. ഓർമ്മിപ്പിക്കുന്തോറും അത് ഒരു വിങ്ങലായി നിലനില്‍ക്കും. മനസ്സിന് വിങ്ങലുണ്ടാക്കാതെ നോക്കണം.
ഇതിന്റെയെല്ലാം മെയിന്‍ ഉത്തരവാദി കഥ എഴുതിയവന്‍ ആണ്, സത്യം അതാണ്. പക്ഷെ അഭിനയിക്കാന്‍ ചെല്ലുമ്പോള്‍ ഞാന്‍ ഇത് അഭിനയിക്കില്ലെന്ന് പറയാനുള്ള സ്വാതന്ത്രം മോഹന്‍ലാലിന് ഉണ്ടായിരുന്നു. അത് ചെയ്യാതിരുന്നതാണ് അദ്ദേഹത്തിന്റെ തെറ്റ്. പൃഥ്വിരാജ് അങ്ങനെ ചെയ്തതില്‍ എനിക്ക് വിരോധം ഇല്ല. അയാള്‍ ഒരു നിരീശ്വരവാദിയാണ്. അയാള്‍ക്ക് മറ്റ് മതങ്ങളെ അപമാനിക്കുന്നതില്‍ നാണമില്ല. അയാളുടെ അമ്മയും അങ്ങനെ തന്നയാണ്. പക്ഷെ മോഹന്‍ലാല്‍ അങ്ങനെ അല്ല. മോഹന്‍ലാല്‍ അതില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു വേണ്ടത്.
സിനിമയില്‍ കാണുന്നത് അനുകരിക്കാനുള്ള ഒരു പ്രേരണ സിനിമക്കാർക്കുണ്ട്. നല്ലകാര്യങ്ങളാണെങ്കില്‍ അത് പെട്ടെന്ന് അങ്ങ് ഓടി പോകും. ചീത്ത കാര്യങ്ങളാണെങ്കില്‍ അത് അങ്ങനെ മനസ്സില്‍ ഇരിക്കും. സെന്‍സർ ബോർഡും ഇക്കാര്യങ്ങളില്‍ കൂടതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് എനിക്ക് പറയാനുള്ളതെന്നും പിസി ജോർജ് കൂട്ടിച്ചേർക്കുന്നു.

There is no ads to display, Please add some