പത്തനംതിട്ട: പത്തനംതിട്ട കൊടുമണ്ണിൽ ഒൻപതാം ക്ലാസുകാരിയെ സുഹൃത്തും സംഘവും തട്ടിക്കൊണ്ടുപോയി. ഇന്നലെ രാത്രി വീട്ടിലെത്തിയ സംഘമാണ് പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ നാലുപേരെ പൊലീസ് പിടികൂടി. ഇലവുംതിട്ട സ്വദേശികളായ അരുൺ, ബിജു, അജി ശശി, അഭിഷേക് എന്നിവരാണ് പിടിയിലായത്.
പെൺകുട്ടിയെ കടത്തിയ സുഹൃത്തും സംഘവും യാത്രയ്ക്കിടെ ഓട്ടോ കേടായതിനെ തുടർന്ന് ഇലന്തൂരിലെ വഴയിരികിൽ കുടുങ്ങുകയായിരുന്നു. പെൺകുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതി പ്രകാരം പൊലീസ് അന്വേഷണം നടത്തുന്നതിനിടെ വഴിയരികിൽ ഓട്ടോ കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നാലംഗ സംഘം പിടിയിലായത്.