കട്ടപ്പന: കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ് എറണാകുളം സ്വദേശിയിൽ നിന്നും 8 ലക്ഷം രൂപ തട്ടിയെടുത്ത് ഓടിയതായി പരാതി. കാഞ്ഞിരപ്പള്ളി സ്വദേശിയായ ശരിയും എന്ന വ്യക്തിയാണ് പണവുമായി കടന്നു കളഞ്ഞത്.
60 പവന്റെ സ്വർണ്ണം കട്ടപ്പനയിൽ നിന്നും കടമായി എടുത്തു നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് അഡ്വാൻസ് തുകയായി 8 ലക്ഷം രൂപ വേണമെന്ന് പറയുകയായിരുന്നു.
തുടർന്ന് പണം യുവാവിൽ നിന്ന് കൈപ്പറ്റിയ ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. നാട്ടുകാരും സമീപത്തുള്ളവരും പരിസരത്താകെ തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താൻ സാധിച്ചില്ല.
ഇയാൾ മുൻപും നിരവധി കേസുകളിൽ പ്രതിയാണെന്നാണ് അറിയാൻ സാധിക്കുന്നത്.
