രാജസ്ഥാൻ സൗന്ദര്യത്തിനും സംസ്കാരത്തിനും പൈതൃകത്തിനും പേരുകേട്ട ഇന്ത്യൻ സംസ്ഥാനമാണ്. രാജസ്ഥാന്‍റെ ഓരോ തെരുവും മുക്കും മൂലയും പൈതൃകത്തെ പ്രതിഫലിപ്പിക്കുന്നു. ഈ സംസ്ഥാനത്തെ ഓരോ നഗരത്തിനും പട്ടണത്തിനും അതിൻ്റേതായ പാരമ്പര്യവും കഥകളുമുണ്ട്.

ഇന്ത്യയിലെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ ട്രെയിനുകളിലൊന്നായ പാലസ് ഓൺ വീൽസിൽ രാജസ്ഥാന്‍റെ ഈ പൈതൃക സമ്പന്നത പ്രകടമാണ്. പേരുപോലെ തന്നെ, യാത്രക്കാരുടെ അനുഭവം വർദ്ധിപ്പിക്കുന്ന ചില രാജകീയ സൗകര്യങ്ങൾ ട്രെയിൻ വാഗ്ദാനം ചെയ്യുന്നു. ഈ സൗകര്യങ്ങൾക്കൊപ്പം ഒരു സൗകര്യം കൂടി ലഭ്യമാകും. ഇപ്പോഴിതാ ഈ ട്രെയിനിൽ പുതിയ സൗകര്യം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് റെയിൽവേ.

അതായത് രാജ്യത്തെ രാജകീയ ട്രെയിനുകളിലൊന്നായ പാലസ് ഓൺ വീൽസ് ഇനി വിനോദസഞ്ചാരികളെ എത്തിക്കുക മാത്രമല്ല, ഈ ട്രെയിനിൽ വിവാഹ കർമ്മങ്ങൾ നടക്കുകയും ചെയ്യും. രാജസ്ഥാൻ ടൂറിസം ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ സഞ്ചരിക്കുന്ന ട്രെയിനിൽ കോർപ്പറേറ്റ് മീറ്റിംഗുകളും വിവാഹ സർക്കാരങ്ങളും മറ്റും സംഘടിപ്പിക്കുന്നതിനുള്ള സൗകര്യം ആരംഭിച്ചു. ട്രെയിനിൽ വിവാഹ സൗകര്യം ഒരുക്കാൻ ട്രാവൽ കമ്പനിയുമായി കരാർ ഉണ്ടാക്കിക്കഴിഞ്ഞു. ഈ സൗകര്യമുള്ള ട്രെയിൻ ജൂലായ് 20-ന് പ്രവർത്തനം ആരംഭിക്കും. ഇന്നുവരെ, ഓടുന്ന ട്രെയിനിൽ വച്ച് വിവാഹം നടന്നിട്ടില്ല എന്നതും ഇത് ആദ്യമായിട്ടായിരിക്കും സഞ്ചാരികൾക്ക് ഇത്തരം വേറിട്ടൊരു അനുഭവം എന്നതുമാണ് പ്രത്യേകത.

പാലസ് ഓൺ വിൽസ് എന്നാൽ
മഹാരാജ് എക്സ്പ്രസ് കഴിഞ്ഞാൽ, ഇന്ത്യയിൽ ഓടുന്ന ട്രെയിനുകളിൽ ഏറ്റവും ചെലവേറിയ രണ്ടാമത്തെ ട്രെയിനാണ് പാലസ് ഓൺ വീൽസ്. രാജസ്ഥാനിലെ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യൻ റെയിൽവേ രാജസ്ഥാൻ ടൂറിസം ഡെവലപ്‌മെൻ്റ് കോർപ്പറേഷനുമായി സഹകരിച്ച് ആരംഭിച്ച ഇന്ത്യയിലെ ആഡംബര ടൂറിസ്റ്റ് ട്രെയിനുകളിലൊന്നാണ് പാലസ് ഓൺ വീൽസ്. 1982 ലാണ് ഇത് ആദ്യമായി ആരംഭിച്ചത്. ഇത് ഹെറിറ്റേജ് പാലസ് ഓൺ വീൽസ് എന്നും അറിയപ്പെടുന്നു. ഡീലക്സ് ക്യാബിനുകൾ, ഫൈൻ ഡൈനിംഗ്, ബാർ, ലോഞ്ച്, സ്പാ തുടങ്ങിയ രാജകീയ സൗകര്യങ്ങൾ ട്രെയിൻ വാഗ്ദാനം ചെയ്യുന്നു.

പാലസ് ഓൺ വീൽസിലെ യാത്രക്കൂലി ലക്ഷങ്ങളാണ്. ഒരു ദിവസത്തെ യാത്രയ്ക്ക് ഒരു യാത്രക്കാരന് ശരാശരി ഒരുലക്ഷം രൂപയാണ് നിരക്ക്. പകലിൻ്റെയും രാത്രികളുടെയും എണ്ണമനുസരിച്ച് ട്രെയിനിൻ്റെ ടിക്കറ്റ് നിരക്ക് ഒരു ലക്ഷം രൂപയിൽ കൂടുതലാണ്. പ്രധാനമായും വിദേശ വിനോദസഞ്ചാരികളും പ്രശസ്ത വ്യക്തികളും വ്യവസായികളുമൊക്കെ ഈ ആഡംബര ട്രെയിനിൽ യാത്ര ചെയ്യുന്നു. ജയ്‍പൂർ, സവായ് മധോപൂർ, ചിത്തോർഗഡ്, ഉദയ്പൂർ, ജോധ്പൂർ, ജയ്സാൽമീർ, ഭരത്പൂർ തുടങ്ങിയ രാജസ്ഥാനിലെ ചരിത്രം ഉറങ്ങുന്ന സ്ഥലങ്ങലിലേക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും പാലസ് ഓൺ വീൽസ് യാത്രകരുമായി ഓടുകുന്നു. ഈ ട്രെയിനിന്‍റെ യാത്രാവഴികളിൽ ആഗ്രയും ന്യൂഡൽഹിയും ഉൾപ്പെടുന്നു.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed