കോട്ടയം: പാലാ ന​ഗരസഭാ ചെയർപേഴ്സൺ സ്ഥാനാർഥിയായി മായാ രാഹുലിനെ തീരുമാനിച്ചു. വിമത കൗൺസിൽ യോ​ഗത്തിലാണ് തീരുമാനം. 26 അം​ഗ സഭയിൽ 17 പേരുടെ പിന്തുണ മായ രാഹുലിന് ലഭിക്കും. ഈ മാസം 19നാണ് ന​ഗരസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പ്.

പാലാ മുനിസിപ്പൽ കൗൺസിലിൽ രണ്ടാം ടേമിലും വിജയിച്ച മായാ രാഹുൽ 19ാം വാർഡിനെയാണ് പ്രതിനിധീകരിക്കുന്നത്. യു‍ഡിഎഫ് ന​ഗരസഭാധ്യക്ഷയായിരുന്ന ദിയ ബിനു പുളിക്കക്കണ്ടം എൽഡിഎഫ് അവിശ്വാസ പ്രമേയത്തെത്തുടർന്ന് പുറത്തായ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ്. കോൺ​ഗ്രസിലെ നാല് കൗൺസിലർമാരുടെയും സ്വതന്ത്രയായ ന​ഗരസഭ ഉപാധ്യക്ഷയുടെയും വോട്ടിന്റെ പിൻബലത്തിലാണ് എൽഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസായത്.

Leave a Reply

Your email address will not be published. Required fields are marked *