തിരുവനന്തപുരം: മദ്യലഹരിയിൽ ഒരു വയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയും കാമുകനും അറസ്റ്റിൽ. കന്യാകുമാരിയിലെ അഞ്ചുഗ്രാമത്തിലാണ് സംഭവം.ഇരയുമൻതുറ സ്വദേശി ചീനുവിന്റെ മകൻ അരിസ്റ്റോ ബ്യൂലനെ (1) കൊലപ്പെടുത്തിയ സംഭവത്തിലാണ് അമ്മ പ്രബിഷയും (27), കാമുകനായ നിദ്രവിള, സമത്വപുരം സ്വദേശി മുഹമ്മദ്‌ സദാം ഹുസൈനെയും (32) പൊലീസ് അറസ്റ്റ് ചെയ്യ്തത്.

മത്സ്യത്തൊഴിലാളിയായ ചീനുവാണ് പ്രബിഷയുടെ ഭർത്താവ്. രണ്ടുമക്കളാണ് ഇരുവർക്കുമുള്ളത്. ഇതിനിടയിൽ മുഹമ്മദ്‌ സദാം ഹുസൈനും പ്രബിഷയും പ്രണയത്തിലായി. ഈ ബന്ധത്തെ ചൂണ്ടിക്കാട്ടി വഴക്കുണ്ടാവുന്നത് ചീനുവിനും പ്രബിഷയ്ക്കുമിടയിൽ പതിവായിരുന്നു. തുടർന്ന് പ്രബിഷ ഇളയമകൻ അരിസ്റ്റോ ബ്യൂലനെയും കൂട്ടി മുഹമ്മദ്‌ സദാം ഹുസൈനുമായി നാടുവിടുകയായിരുന്നു.

വ്യാഴാഴ്ച രാത്രി ഇരുവരും മദ്യപിക്കുന്നതിനിടെ കുഞ്ഞ് കരഞ്ഞു. ഇതില്‍ പ്രകോപിതരായാണ് കൊലപാതകം. കരച്ചില്‍ നിര്‍ത്താന്‍ കുഞ്ഞിന്റെ വായില്‍ മദ്യം ഒഴിച്ചശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *