കാഞ്ഞിരപ്പള്ളി: സാധാരണക്കാർക്കും സഹകാരികൾക്കും ഓണക്കാലത്ത് ആശ്വാസം നൽകുന്നതിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി സെൻട്രൽ സർവീസ് സഹകരണ ബാങ്ക് സബ്സിഡി നിരക്കിലുള്ള പല വ്യജ്ഞന കിറ്റും പച്ചക്കറി വിഭവങ്ങളും അടങ്ങുന്ന വിപണി ഇന്നുമുതൽ ഒരാഴ്ച കാലത്തേക്ക് പേട്ടക്കവലയിൽ ആരംഭിച്ചു.

ഡയറക്ടർ ബോർഡ് അംഗം ശ്രീമതി.നെസീമ ഹാരിസിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബാങ്ക് പ്രസിഡൻ്റ് ശ്രീ. സുനിൽ തേനംമാക്കൽ ഉദ്ഘാടനം ചെയ്തു. ലീഗൽ അഡ്വൈസർ പി.ജിരാജ് ആദ്യവില്പന നടത്തി. സെക്രട്ടറി പി കെ സൗദ, മുൻ ബാങ്ക് പ്രസിഡൻ്റ് ശ്രീ.സക്കീർ കട്ടുപ്പാറ

ഡയറക്ടർ ബോർഡ് അംഗങ്ങളായ നിബു ഷൗക്കത്ത്, അൻവർഷാ കോനാട്ടുപറമ്പിൽ, നായിഫ് ഫൈസി, എം പി. രാജു, അജുമൽ പാറക്കൽ, അൻഷു മോൻ, സിജാ സക്കീർ, സിൻഷാ അഷറഫ്, ഷിഹാർ കണ്ടത്തിൽ, ഒ.എം ഷാജി, റഹ്മത്തുള്ള കോട്ടവാതുക്കൽ, നൗഷാദ് ഹസൻ, സിമി പി ആർ, എം എസ് ഇസ്മായിൽ, ഹരി, റ്റി.എ ഷഹാസ് സജി, തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *