25 കോടി രൂപ ഒന്നാം സമ്മാനമായി നൽകുന്ന ഓണം ബംപർ ടിക്കറ്റിന്റെ നറുക്കെടുപ്പ് നാളെ. ജിഎസ്ടി നിരക്ക് 28 ശതമാനത്തിൽ നിന്ന് 40 ശതമാനത്തിലേക്കു വർധിപ്പിച്ചതിനാൽ പഴയ ജിഎസ്‌ടി നിരക്കിൽ പുറത്തിറക്കിയ 75 ലക്ഷം ബംപർ ടിക്കറ്റുകൾ ജിഎസ്‌ടി മാറ്റം നിലവിൽ വന്ന 22നു മുൻപ് തന്നെ ഏജന്റുമാർക്ക് സർക്കാർ വിറ്റിരുന്നു.

ഈ ടിക്കറ്റുകൾ പൂർണമായി വിറ്റുതീർക്കാൻ കഴിഞ്ഞില്ലെന്ന് ഏജന്റുമാർ പരാതിപ്പെട്ടതിനെ തുടർന്നാണ് കഴിഞ്ഞ മാസം 27ന് നടത്തേണ്ട നറുക്കെടുപ്പ് നാളത്തേക്കു മാറ്റിയത്. ഉച്ചയ്ക്ക് രണ്ടിനാണ് നറുക്കെടുപ്പ്.

