കോട്ടയം: ഈ വർഷത്തെ ജില്ലാ ഉപജില്ലാ കലോത്സവത്തിൽ ഫസ്റ്റ് ഗ്രേഡ് നേടി വിജയികളായ കാഞ്ഞിരപ്പള്ളി നൂറുൽ ഹുദാ യുപി സ്കൂൾ വിദ്യാർത്ഥികളെ ആദരിച്ചു.

സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് ദീപ യു. നായർ സ്വാഗതം ആശംസിച്ചു. മാനേജർ ഇൻ ചാർജ് സഫർ വലിയ കുന്നത്ത് മുഖ്യാതിഥിയായി എത്തി. സ്കൂൾ അധ്യാപകൻ നാസർ മുണ്ടക്കയം മുഖ്യപ്രഭാഷണം നടത്തി.

സ്കൂളിലെ 1988-89, ബാച്ചിലെ പ്രതിനിധികൾ, പിടിഎ പ്രസിഡന്റ് നദിർഷാ കോനാട്ടുപറമ്പിൽ, ജാൻസി സാഗർ, ഷിജ സിയാദ്, എന്നിവർ കുട്ടികൾക്ക് മൊമെന്റോ നൽകി ആദരിച്ചു. സ്കൂൾ അധ്യാപികയായ അബീന ഷാനവാസ് നന്ദി അറിയിച്ചു.
സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും പൂർവ്വ വിദ്യാർത്ഥി സംഘടനയായ ‘ഒരുവട്ടം കൂടെ’ എന്ന കൂട്ടായ്മയുടെ അംഗവുമായ ഗദ്ദാഫി ബിലാൽ ആണ് കുട്ടികൾക്കായുള്ള മൊമെന്റോ സ്പോൺസർ ചെയ്തത്.
