കാഞ്ഞിരപ്പളളി: കാര്‍ഷിക മേഖലയില്‍ പ്രത്യേകിച്ച് ക്ഷീരകര്‍ഷകര്‍ക്ക് 40 ലക്ഷം രൂപയുടെ അനുകൂല്യങ്ങള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ്. 2025-26 വാര്‍ഷിക പദ്ധതിയില്‍ ബ്ലോക്ക് പഞ്ചായത്ത് വഴി 10 ലക്ഷം രൂപയുടെ കാലിത്തീറ്റയും, 20 ലക്ഷം രൂപയുടെ മില്‍ക്ക് ഇന്‍സെന്‍റിവും, 10 ലക്ഷം രൂപയുടെ കാര്‍ഷിക യന്ത്രോപകരണങ്ങളും ക്ഷീരകര്‍ഷകര്‍ക്ക് മാത്രമായി നല്‍കുമെന്ന് അവര്‍ അറിയിച്ചു.

മണിമല ക്ഷീരസംഘത്തില്‍ നടന്ന ബ്ലോക്ക് തല ക്ഷീര കര്‍ഷകമെസമിനാറും, സൗജന്യ കാലിത്തീറ്റ വിതരണം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രസിഡന്‍റ്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം ജെസ്സി ഷാജന്‍ മുഖ്യപ്രഭാഷണം നടത്തി.

ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എസ് എമേഴ്സണ്‍ കൊളളിക്കുളവില്‍,ക്ഷീര വികസന ഓഫീസര്‍ ഷിഹാബദ്ദീന്‍ റ്റി.എസ്,കണ്ണന്‍ എസ്.പിളള ,ജോമോന്‍ പി ജോസ്,ഷേര്‍ളി ജോയി, മധു കെ മാത്യൂ തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ക്ക് നേത്യത്വം നല്‍കി തുടര്‍ന്ന് കര്‍ഷകര്‍ക്ക് സെമിനാറും, സൗജന്യ കാലിത്തീറ്റ വിതരണവും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *