ഈരാറ്റുപേട്ട: വയനാട് ദുരന്തത്തിനിരയായവരെ സഹായിക്കുന്നതിന് അവശ്യവസ്തുക്കൾ ശേഖരിക്കാൻ ഈരാറ്റുപേട്ട പൗരാവലിയുടെ നേതൃത്തിൽ കലക്ഷൻ സെൻ്റർ പ്രവർത്തനം തുടങ്ങി.

തോട്ടുമുക്ക് കോസ്വേക്ക് സമീപം വുഡ്ലാൻഡ് ഫർണിച്ചറിനടുത്ത് കാർ ചോയ്സ് എന്ന സ്ഥാപനത്തിലാണ് സെൻ്റർ പ്രവർത്തനം തുടങ്ങിയത്.
ഇന്ന് വൈകിട്ട് സമാഹരിച്ച അവശ്യവസ്തുക്കളുമായി ഇവിടെ നിന്നും ഫുഡ് ട്രക്ക് പുറപ്പെടും

സഹായങ്ങൾ എത്തിക്കുന്നവർ കുഞ്ഞുങ്ങൾക്കുള്ള ഡയപ്പർ – സാനിറ്ററി പാഡുകൾ / എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ഭക്ഷണ സാധനങ്ങൾ ( ബ്രെഡ് / റെസ്ക് ) തുടങ്ങിയവ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾ 9447120471 / 9447809501 / 9447515850 / 9947002880 നമ്പറിൽ ലഭ്യമാകും.
