കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് നവജാതശിശു മരിച്ചു. ഇടകുന്നം സ്വദേശികളായ ദമ്പതികളുടെ കുട്ടിയാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ചികിത്സാ പിഴവാണ് മരണകാരണമെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു.

അതേസമയം ആശുപത്രി അധികൃതർ ഈ ആരോപണം നിഷേധിച്ചു. വെള്ളിയാഴ്ചയാണ് യുവതിയെ പ്രസവത്തിനായി കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെ യുവതിയെ ലേബർ റൂമിൽ പ്രവേശിപ്പിച്ചെങ്കിലും, വൈകിട്ടോടെ കുട്ടി മരിച്ചതായി ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. കുട്ടി മരിച്ചിട്ട് രണ്ടുദിവസമായതായും അധികൃതർ ഇവരെ അറിയിച്ചു.

എന്നാൽ യുവതിയെ ലേബർ റൂമിൽ കയറ്റുന്നതിനു മുൻപ് കുട്ടിക്ക് ഹൃദയമിടിപ്പ് ഉണ്ടായിരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞതായും, ചികിത്സ പിഴവാണ് കുട്ടിയുടെ മരണകാരണമെന്ന് ബന്ധുമിത്രാദികൾ ആരോപിക്കുന്നു..
updating…

