നെഹ്റു ട്രോഫി വളളംകളി ഒഴിവാക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി നെഹ്റുട്രോഫി ബോട്ട് റെയ്സ് സൊസൈറ്റി. മുണ്ടക്കൈയിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നെഹ്​റു ട്രോഫി വള്ളം കളി ഒഴിവാക്കിയതായി സർക്കാർ അറിയിച്ചിരുന്നു. ഈ വർഷത്തെ ഓണം ആഘോഷങ്ങളും വള്ളംകളിയുമാണ് സർക്കാർ ഒഴിവാക്കിയത്.

വളളംകളി മാറ്റിവെച്ചാൽ സൊസൈറ്റിക്ക് വൻനഷ്ടം ഉണ്ടാകുമെന്ന് ഇവർ നിവേദനത്തിൽ പറയുന്നു. വളളങ്ങൾ പരിശീലനത്തിനും മറ്റുമായി പണം ചെലവഴിച്ചു കഴിഞ്ഞു. വളളംകളി മാറ്റിയാൽ വളളങ്ങൾക്ക് ഗ്രാൻറ് നഷ്ടപ്പെടുമെന്നും ചൂണ്ടിക്കാട്ടിയാണ് നിവേദനം നൽകിയിരിക്കുന്നത്.

രക്ഷാപ്രവര്‍ത്തനവും പുനരധിവാസത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്നും സമാനതകളില്ലാത്ത ദുരന്തമാണ് വയനാട് അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നും ഈ സാഹചര്യത്തിലാണ് ആഘോഷങ്ങള്‍ ഒഴിവാക്കുന്നതെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കിയിരുന്നു.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *