കാഞ്ഞിരപ്പള്ളി നൈനാർ പള്ളി സെൻട്രൽ ജമാഅത്തിന്റെ്റെ നേതൃത്വത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കലും പഠനോപകരണ വിതരണവും പളളി ഹാളിൽ നടന്നു.

ഐഎഎസ് പരീക്ഷയിൽ റാങ്കോടെ വിജയിച്ച മുണ്ടക്കയം സ്വദേശിനി നെസറിൻ പി ഫസീമിന് മെമൻറ്റോയും ക്യാഷ് അവാർഡും നൽകി ബഹു: പൂഞ്ഞാർ എം.എൽ.എ സെബാസ്റ്റൻ കുളത്തുങ്കൽ യോഗം ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡണ്ട് ഹാജി പി എം അബ്ദുൽ സലാം പാറയ്ക്കൽ അധ്യക്ഷനായി.

നൈനാർ പളളി ചീഫ് ഇമാം എ.പി ഷിഫാർ മൗലവി അനുഗ്രഹ പ്രഭാഷണം നടത്തി. ജമാ അത്ത് സെക്രട്ടറി പി.പി അൻസാരി വാവേർ, ഷിബിലി കറൻറ്റ്സ്, പി എച്ച് ഷാജഹാൻ, കെ എച്ച് റിയാസ്, ഷമീർ കൊല്ലക്കാൻ, സി എസ് ഇല്ലിയാസ്, പി ഇ അബ്ദുൽ സലാം, അൻഫാൻ എന്നിവർ സംസാരിച്ചു.