കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പട്ടിമറ്റം അമാൻ ജുമാ മസ്ജിദിൻ്റെ ആഭിമുഖ്യത്തിൽ നബിദിന സന്ദേശ റാലിയും കലാ സാഹിത്യമത്സരങ്ങളും പൊതുസമ്മേളനവും സംഘടിപ്പിച്ചു.

ജമാഅത്ത് പ്രസിഡൻ്റ് ഷാമോൻ കൊല്ലക്കാൻ അദ്ധ്യക്ഷത വഹിച്ച പരുപാടി ചീഫ് ഇമാം സാദിഖ് മൗലവി ദാരിമി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അബ്ദുറഹീം സ്വാഗതം ആശംസിച്ചു.

തുടർന്ന് ജമാൽ മൗലവി, നൂറുൽ ഹഖ് മൗലവി, ഷമീർ മൗലവി അൻഷാദ് , നിഷാദ്, അബ്ദുൽ റഊഫ് , താജുദ്ദീൻ, അൻസാരി, നസീർ ഖാൻ തുടങ്ങിയവർ സംസാരിച്ചു. നബിദിന റാലിക്ക് ശേഷം കൂടിയ പൊതുസമ്മേളനത്തിൽ കലാമത്സര വിജയികൾക്കുള്ള സമ്മാനദാന വിതരണവും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

You missed