ബെംഗളൂരു: മൈസൂരു കൂവെംപു നഗറില്‍ ബൈക്ക് നിയന്ത്രണംവിട്ട് മരത്തിലിടിച്ച് രണ്ടു മലയാളി വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ചയാണ് സംഭവം.
കോട്ടയം മുണ്ടക്കയം ചോറ്റി സ്വദേശിയും ആകാശവാണി ജീവനക്കാരനുമായ ടോം ജോസഫിന്റെ മകൻ ജീവൻ ടോം (21), കൊല്ലം കുണ്ടറ പെരുമ്ബുഴ അശ്വനത്തില്‍ പ്രസാദിന്റെ മകൻ അശ്വിൻ പി. നായർ (21) എന്നിവരാണ് മരിച്ചത്. ഇരുവരും മൈസൂരു അമൃത വിശ്വവിദ്യാപീഠത്തിലെ ബി.സി.എ. വിദ്യാർത്ഥികളാണ്.
കൂവെംപു നഗറില്‍ വെച്ച് ബൈക്ക് ഡിവൈഡറില്‍ തട്ടി നിയന്ത്രണം വിട്ട് മരത്തിലിടിക്കുക ആയിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും പ്രദേശവാസികള്‍ കെ.ആർ. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൈസൂരുവിലെ ശക്തിനഗറില്‍ സ്ഥിരതാമസമാണ് ജീവൻ ടോമിന്റെ കുടുംബം. അമ്മ: മിനി ടോം. സഹോദരങ്ങള്‍: വിദ്യ, സ്‌നേഹ. സംസ്‌കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് മൈസൂരു മൗണ്ട് കാർമല്‍ പള്ളി സെമിത്തേരിയില്‍ നടക്കും.മഞ്ജുവാണ് അശ്വിന്റെ അമ്മ. സഹോദരി: അശ്വനി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം സ്വദേശത്തേക്ക് കൊണ്ടുപോകും.
