കോട്ടയം: കോട്ടയം കടുത്തുരുത്തി മുട്ടുചിറയിൽ ഓടിക്കൊണ്ടിരുന്ന ടാങ്കർ ലോറിക്ക് തി പിടിച്ചു. ഡ്രൈ വറുടെ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി. ഏറ്റുമാനൂർ എറണാകുളം റോഡിൽ മുട്ടുചിറ ആറാം മൈയിലിൽ ഉച്ചക്ക് രണ്ടു മണിയോടെ ആയിരുന്നു അപകടം.

വണ്ടിയിൽ നിന്നും കരിഞ്ഞ മണം അനുഭവപെട്ടതിനെ തുടർന്ന് ഡ്രൈവർ കായുംകുളം സ്വദേശി രാഹുൽ ടാങ്കർ നിർത്തി ഇറങ്ങിയപ്പോൾ ഡ്രൈവർ ക്യാബിൻ്റെ മുൻഭാഗത്തു നിന്ന് പുക ഉയരുന്നതാണ് കണ്ടത് ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയും വണ്ടിയിൽ ഉണ്ടായിരുന്ന ഫയർ ഉപകരണം ഉപയോഗിച്ച് തീ കെടുത്തുവാനും ശ്രമം നടത്തി.

എന്നാൽ തി ഉടൻ ആളി ക്യാബിനിലേക്ക് കടന്നു. ഉടൻ തന്നെ കടുത്തുരുത്തി ഫയർസ്റ്റേഷനിൽ നിന്നും രണ്ട് യൂണിറ്റ് എത്തി തീ അണക്കുവാൻ ശ്രമം നടത്തിയതിനാൽ ടാങ്കറിന് തീപിടിച്ചില്ല. ഒഴുവായത് വൻ ദുരന്തം.
