മുണ്ടക്കയം: മുണ്ടക്കയം പുത്തെൻചന്തയിൽ നിന്നും വൻ സ്ഫോടക വസ്തുക്കൾ പിടികൂടി. നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്തുള്ള ഫ്ലാറ്റിന്റെ മൂന്നാം നിലയിൽ നിന്നുമാണ് സ്ഫോടക വസ്തുക്കൾ പിടികൂടിയത്.

രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. പിടികൂടിയ സ്ഫോടകവസ്തുക്കൾ ക്വാറിയിലേക്ക് പാറ പൊട്ടിക്കുന്ന ആവശ്യങ്ങൾക്ക് എത്തിച്ചതാണെന്ന് പോലീസ് കരുതുന്നു.

കോരുത്തോട് സ്വദേശി നടത്തുന്ന അനധികൃത പാറമടകളിലേക്ക് എത്തിച്ചതാണ് ഈ സ്ഫോടകവസ്തുക്കളെന്ന് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *

You missed